ഒബാമയെ അമേരിക്ക ‘വെയ്റ്ററാ’ക്കി

വാഷിങ്ടൺ: വൈറ്റ്ഹൗസിലേക്കുള്ള യാത്രക്കിടെ ചില൪ തന്നെ ഹോട്ടൽ വെയ്റ്ററായി തെറ്റിദ്ധരിച്ചെന്ന് അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ. അമേരിക്കയിൽ വ്യാപകമായ വംശീയതയെക്കുറിച്ച് പീപ്ൾ മാസികയുമായി നടത്തിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. തൻെറ പ്രായമുള്ള കറുത്ത വ൪ഗക്കാരനായ ഒരു പ്രഫഷനൽ ഹോട്ടലിൽ നിന്നിറങ്ങുമ്പോൾ ജീവനക്കാരനായി തെറ്റിദ്ധരിക്കപ്പെടാനാണ് അമേരിക്കയിൽ സാധ്യത കൂടുതൽ. താനുൾപ്പെടെ എല്ലാവരും ഒരിക്കലെങ്കിലും ഇത് അനുഭവിച്ചിട്ടുണ്ട്. സ്റ്റോറിൽ സാധനം വാങ്ങാൻ കയറിയ തന്നെ ചില൪ ജോലിക്കാരിയായി തെറ്റിദ്ധരിച്ചെന്ന് പ്രഥമ വനിത മിഷേൽ ഒബാമയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.