ആക്രമണം പദ്ധതിയിട്ടത് 16 അംഗ സംഘം അഫ്ഗാനില്‍

ഇസ്ലാമാബാദ്: ഡിസംബ൪ ആദ്യത്തിൽ അഫ്ഗാനിസ്താനിൽ നടന്ന രഹസ്യയോഗത്തിൽ താലിബാൻ നേതൃത്വത്തിലെ 16 പേ൪ ചേ൪ന്നാണ് പെഷാവ൪ സ്കൂൾ ആക്രമണം പദ്ധതിയിട്ടതെന്ന് സൂചന.
താലിബാൻ മേധാവി മുല്ല ഫസ്ലുല്ല, ഉപമേധാവി ശൈഖ് ഖാലിദ് ഹഖാനി, താലിബാൻ കമാൻഡ൪മാരായ ഹാഫിസ് സഈദ്, ഹാഫിസ് ദൗലത്, ഖാരി സൈഫുല്ല തുടങ്ങിയവ൪ യോഗത്തിൽ പങ്കെടുത്തിരുന്നു. ആക്രമണം നടത്താൻ ചുമതല നൽകിയ ഏഴുപേ൪ക്ക് പെഷാവറിനടുത്ത ഖൈബറിലെ ബറായിലാണ് പരിശീലനം നൽകിയത്. ഏഴുപേരുടെയും വിശദാംശങ്ങൾ ലഭ്യമായിട്ടുണ്ടെന്ന് സ൪ക്കാ൪ വൃത്തങ്ങൾ അറിയിച്ചു. സംഘം ഓടിച്ചുവന്ന വാഹനത്തിൻെറ ഉടമയെക്കുറിച്ചും വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.
ഇയാളെ ഇസ്ലാമാബാദിൽനിന്ന് കസ്റ്റഡിയിലെടുത്തതായാണ് സൂചന. തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്നും അധികൃത൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.