വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താനില്‍ 8,000ത്തിലേറെ പേര്‍

ഇസ്ലാമാബാദ്: 148 പേരുടെ മരണത്തിനിടയാക്കിയ പെഷാവ൪ സ്കൂൾ ആക്രമണത്തിൻെറ പശ്ചാത്തലത്തിൽ വധശിക്ഷക്ക് ഏ൪പ്പെടുത്തിയ വിലക്ക് എടുത്തുകളഞ്ഞ പാക് നടപടി 8,000ത്തിലേറെ തടവുകാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. വധശിക്ഷ വിധിക്കപ്പെട്ട് രാജ്യത്തെ 60 ഓളം ജയിലുകളിൽ കഴിയുന്ന 8,261പേരാണ് പുതിയ നീക്കത്തോടെ ശിക്ഷിക്കപ്പെടാവുന്നരായി മാറിയത്.
ഇവരിൽ 30 ശതമാനം പേരും തീവ്രവാദ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവരാണ്. ശിക്ഷിക്കപ്പെടുകയും എന്നാൽ, ഇതുവരെ കസ്റ്റഡിയിലെടുക്കാൻ കഴിയാതിരിക്കുകയും ചെയ്തവരായി 991 പേ൪ വേറെയുമുണ്ട്.
ജയിലിൽ കഴിയുന്നവരിൽ 55 പേരുടെ ദയാഹരജി അടുത്തിടെ പ്രസിഡൻറ് മംനൂൻ ഹുസൈൻ തള്ളിയിരുന്നു. ഇതോടെ, ഇവരുടെ ശിക്ഷ ഏറെ വൈകാതെ നടപ്പാകാനുള്ള സാധ്യത തെളിഞ്ഞു.
2004 മുതൽ ഇതുവരെയായി 235 പേരാണ് പാകിസ്താനിൽ വധശിക്ഷക്ക് വിധേയരായത്. താൽക്കാലിക വിലക്ക് ഏ൪പ്പെടുത്തിയ 2008നുശേഷം വളരെ കുറച്ചുപേ൪ മാത്രമായി ഇത് ചുരുങ്ങി. കഴിഞ്ഞ ദിവസം സ്കൂൾ ആക്രമിക്കപ്പെട്ടതോടെ തീവ്രവാദികൾ നിയമത്തിലെ പഴുത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനായാണ് പാകിസ്താൻ വധശിക്ഷക്കുള്ള താൽക്കാലിക വിലക്ക് എടുത്തുകളഞ്ഞത്.
ലോകത്തുടനീളം 150 ഓളം രാജ്യങ്ങൾ ഇതുവരെയായി വധശിക്ഷ എടുത്തുകളഞ്ഞിട്ടുണ്ട്. പാകിസ്താൻെറ പുതിയ നീക്കത്തെതുട൪ന്ന് യൂറോപ്യൻ യൂനിയൻ നൽകിയിരുന്ന വാണിജ്യ ഇളവുകൾ റദ്ദാക്കുമെന്ന സൂചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.