ന്യൂഡൽഹി: ടെലിവിഷനിലെ ജ്യോതിഷ പരിപാടികൾ നിരോധിക്കണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി. ജ്യോതിഷവും രാശിയും ഭാവിപ്രവചനങ്ങളുമെല്ലാം ടി.വിയിൽ മാത്രമല്ല, അച്ചടി മാധ്യമങ്ങളടക്കമുള്ളവയിൽ ഉണ്ട്. ഇത് സ൪വകലാശാലകളിലടക്കം പഠിപ്പിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
സായ് കല്യാൺ സൻസ്ത എന്ന സംഘടനയുടെ പരാതി ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് ആ൪.എസ്. എൻഡ്ലോ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. ജ്യോതിഷം ഇന്ത്യയിൽ മാത്രമല്ല ഉള്ളത്. പരാതിക്കാ൪ ചൂണ്ടിക്കാണിച്ച ജ്യോതിഷ പരിപാടികൾ സംപ്രേഷണചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടത്തെിയിട്ടില്ല.
പരാതിക്കാ൪ക്ക് പ്രക്ഷേപണ മന്ത്രാലയത്തെയോ ബ്രോഡ്കാസ്റ്റിങ് കണ്ടൻറ് കംപ്ളയ്ൻറ് കൗൺസിലിനെയോ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
വ്യക്തിയുടെ മാനസികവും ശാരീരികവുമായ നിലനിൽപ് ഇതിലൂടെ അപകടത്തിലാകുന്നുവെന്നും പണത്തിൻെറ വലിയ അളവിലുള്ള കൈമാറ്റം നടക്കുന്നുവെന്നും സംഘടന പരാതിയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.