ലണ്ടൻ: 50 ദിവസം നീണ്ടുനിന്ന ഗസ്സ അനിധിവേശകാലത്ത് ഇസ്രായേൽ നിരവധി സിവിലിയൻ കെട്ടിടങ്ങൾ തക൪ത്തുവെന്നും കടുത്ത യുദ്ധക്കുറ്റമായി കണക്കാക്കി ഇത് അന്വേഷിക്കണമെന്നും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ആവശ്യപ്പെട്ടു. നാലു ബഹുനില കെട്ടിടങ്ങൾ തക൪ത്തത് അന്താരാഷ്ട്രനിയമങ്ങൾക്ക് വിരുദ്ധമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
സിവിലിയൻ കെട്ടിടങ്ങളും പാ൪പ്പിടങ്ങളും ഇസ്രായേൽ വൻതോതിൽ തക൪ത്തതിന് എല്ലാ തെളിവുകളുമുണ്ടെന്ന് ആംനസ്റ്റിയുടെ പശ്ചിമേഷ്യൻ ഉത്തരആഫ്രിക്കൻകാര്യ ഡയറക്ട൪ ഫിലിപ് ലൂഥ൪ ആരോപിച്ചു. ഇസ്രായേൽ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.