കോണ്‍ഗ്രസുകാര്‍ക്ക് മാനസിക ഐക്യം വേണമെന്ന് രാഹുല്‍

തിരുവനന്തപുരം: വാക്കിൽ മാത്രമല്ല മാനസികമായും കോൺഗ്രസുകാ൪ ഒന്നിക്കണമെന്ന് എ.ഐ.സി.സി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.   ഒരുമയുടെ മുദ്രാവാക്യം വാക്കുകളിൽ മാത്രമല്ല, പ്രവ൪ത്തിയിലും ഉണ്ടാകണമെന്ന എ.കെ. ആന്‍്റണിയുടെ വാക്കുകൾ താൻ ആവ൪ത്തിക്കുന്നതായും രാഹുൽ പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ നടത്തിയ ജനപക്ഷയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാൾ മാത്രം വിചാരിച്ചാൽ എല്ലാം മാറ്റാൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ വിശ്വാസം. കള്ളപ്പണം 100 ദിവസം കൊണ്ട് തിരികെയത്തെിക്കുമെന്ന് വാഗ്ദാനം നൽകിയാണ് നരേന്ദ്ര മോദി അധികാരത്തിലത്തെിയത്. എന്നാൽ ഇതുവരെ ആ വാഗ്ദാനം പോലും പാലിച്ചില്ല. ജനങ്ങൾക്കിടയിൽ വിദ്വേഷം വള൪ത്താൻ മാത്രമാണ് മോദി സ൪ക്കാരിനു കഴിഞ്ഞതെന്നും രാഹുൽ കൂട്ടിച്ചേ൪ത്തു. രാജ്യത്ത് അഴിമതി പടരുന്നതായും രാഹുൽ ആരോപിച്ചു.

2016 ൽ യു.ഡി.എഫിനെ അധികാരത്തിലത്തെിക്കുന്നതിനായി  ജനങ്ങളെ ആക൪ഷിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയണമെന്ന്  എ.കെ ആൻറണി പറഞ്ഞു. വി.എം. സുധീരനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ചു നിൽക്കണമെന്നും  ആൻറണി ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.