ഹാഗുപിറ്റ് ഫിലിപ്പീന്‍സ് തീരത്ത്; 10 ലക്ഷം പേരെ ഒഴിപ്പിച്ചു

മനില: കൊടിയ നാശത്തിൻെറ സൂചന നൽകി ശക്തമായ ഹാഗുപിറ്റ് ചുഴലിക്കൊടുങ്കാറ്റ് ഫിലിപ്പീൻസ് തീരത്തത്തെി. തീരങ്ങളെ വിറപ്പിച്ച ശക്തമായ മഴയിലും കാറ്റിലും നിരവധി മരങ്ങളും കെട്ടിടങ്ങളും തക൪ന്നുവീണു. വൈദ്യുതി ലൈനുകൾ നിലംപൊത്തി.
ശക്തമായ തിരകളും അടിച്ചുവീശുന്നതായി റിപ്പോ൪ട്ടുകൾ പറയുന്നു. അഞ്ചു മീറ്റ൪ വരെ ഉയരത്തിൽ തിരമാല അടിച്ചുവീശുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻെറ മുന്നറിയിപ്പ്. രാത്രി സമയത്തായതിനാൽ ആളപായത്തിൻെറ കണക്കുകൾ ലഭ്യമാകില്ളെന്നാണ് സൂചന.
മാനുഷിക ദുരന്തമൊഴിവാക്കാൻ 10 ലക്ഷത്തോളം പേരെ നേരത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നതായി യു.എൻ അറിയിച്ചു. കാറ്റ് ഏറെ നാശം വിതക്കുമെന്ന് കരുതുന്ന ടാക്ളോബാൻ, ലീറ്റെ, സമ൪ പ്രവിശ്യകളിൽ നേരത്തെ വൈദ്യുതി വിഛേദിച്ചിരുന്നു.
പ്രദേശത്തേക്കുള്ള 150 ഓളം വിമാന സ൪വീസുകൾ മുടങ്ങിയിട്ടുണ്ട്.
കടൽ യാത്രക്കും വിലക്കേ൪പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.