ഭൂമി കൈമാറ്റ കരാറിനെ അസം ഭയക്കേണ്ട –പ്രധാനമന്ത്രി

ഗുവാഹതി: ബംഗ്ളാദേശുമായുണ്ടാക്കിയ ഭൂമി കൈമാറ്റ കരാറിനെ അസം ജനത ഭയക്കേണ്ടതില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റനോട്ടത്തിൽ നഷ്ടമെന്ന് തോന്നുമെങ്കിലും ദീ൪ഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിൻെറ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണ് കരാറെന്ന് അദ്ദേഹം പറഞ്ഞു. ഗുവാഹതിയിൽ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  സംസ്ഥാനത്തിൻെറ താൽപര്യം സംരക്ഷിക്കുന്ന വിധത്തിൽ സ൪ക്കാ൪ കരാറിനെ ഉപയോഗപ്പെടുത്തുമെന്ന് മോദി പറഞ്ഞു. ബംഗ്ളാദേശി കുടിയേറ്റക്കാ൪ അസമിലത്തെുന്ന അതി൪ത്തിയിലെ എല്ലാ വഴികളും അടക്കുന്നതിന് കരാറിനെ ഉപയോഗിക്കും.സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.  തെരഞ്ഞെടുപ്പ് വേളയിൽ അസമിലെ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റും -മോദി പറഞ്ഞു.  അസമിൻെറയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും താൽപര്യം ഹനിക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് മുന്നറിയിപ്പ് നൽകിയ മോദി ഡൽഹിയിൽ സ൪ക്കാ൪ മാറിയ വിവരം മറന്നുപോകരുതെന്നും ഓ൪മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.