പാളത്തില്‍ മരിക്കുന്നവരുടെ എണ്ണം കൂടുന്നു

ന്യൂദൽഹി: അപകടങ്ങൾ കുറക്കാനുള്ള അധികൃതരുടെ ശ്രമങ്ങൾക്കിടയിലും ഇന്ത്യൻ റെയിൽവേയിൽ പാളത്തിൽ മരിച്ചവരുടെ നിരക്ക് ഉയരുന്നു. കഴിഞ്ഞ ഏതാനും വ൪ഷങ്ങളായി റെയിൽവേ പാളത്തിൽ മരിച്ചവരുടെ എണ്ണത്തിൽ വലിയ വ൪ധനവാണുണ്ടായത്.
2011ൽ  പാളത്തിൽ 14,973 പേ൪ മരിച്ചപ്പോൾ 2012ൽ ഇത് 16,336 ആയി. 2013ലാകട്ടെ മരണസംഖ്യ 19,997 ആയി ഉയ൪ന്നു. ഈ വ൪ഷം ഒക്ടോബ൪ വരെയുള്ള കണക്കനുസരിച്ച് 18,735 പേ൪ മരിച്ചിട്ടുണ്ട്.

റെയിൽമുറിച്ചുകടക്കൽ, ട്രെയിനിൽനിന്ന് വീഴൽ, ആത്മഹത്യ, അപകടങ്ങൾ തുടങ്ങിയവയാണ് പാളത്തിലെ മരണത്തിന് കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.