വായ്പനയം: പലിശ നിരക്ക് കുറച്ചേക്കില്ല

ന്യൂഡൽഹി: റിസ൪വ് ബാങ്ക് ചൊവ്വാഴ്ച പ്രഖ്യാപിക്കുന്ന വായ്പനയത്തിൽ പലിശനിരക്കുകളിൽ മാറ്റം വരുത്താൻ സാധ്യതയില്ളെന്ന് വിലയിരുത്തൽ. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദ വ൪ഷം മൊത്ത ആഭ്യന്തര ഉൽപാദന വള൪ച്ചയിൽ ഇടിവുണ്ടായ സാഹചര്യത്തിൽ പലിശനിരക്കുകൾ കുറക്കണമെന്ന് ധനകാര്യ മന്ത്രിയും വ്യവസായ ലോകവും ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കാനിടയില്ളെന്നാണ് സൂചന. രണ്ടാം പാദത്തിൽ 5.3 ശതമാനമായാണ് സാമ്പത്തിക വള൪ച്ച കുറഞ്ഞത്. ഒന്നാം പാദത്തിൽ ഇത് 5.7 ശതമാനമായിരുന്നു. പണപ്പെരുപ്പം സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയിലത്തെിയതും പലിശനിരക്ക് കുറക്കണമെന്ന ആവശ്യത്തിന് ശക്തിപകരുന്നുണ്ട്. പണപ്പെരുപ്പം ഇനിയും കുറയാനാണ് സാധ്യതയെന്നും സാമ്പത്തിക വിദഗ്ധ൪ വിലയിരുത്തുന്നു.
എന്നാൽ, പണപ്പെരുപ്പം കുറഞ്ഞ നിലയിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതുവരെ പലിശ നിരക്ക് കുറക്കില്ളെന്നാണ് റിസ൪വ് ബാങ്ക് ഗവ൪ണ൪ രഘുറാം രാജൻെറ നിലപാട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.