????????

പാകിസ്താന്‍ രാഷ്ട്രീയ നേതാവ് വെടിയേറ്റ് മരിച്ചു

കറാച്ചി: സിന്ധ് പ്രവിശ്യയിൽ മുതി൪ന്ന രാഷ്ട്രീയപാ൪ട്ടി നേതാവ് വെടിയേറ്റ് മരിച്ചു. ജംഇയ്യതുൽ ഉലമാഅെ ഇസ്ലാം (ഫസ്ലു൪റഹ്മാൻ വിഭാഗം) സിന്ധ് പ്രവിശ്യ സെക്രട്ടറി ജനറൽ ഖാലിദ് മഹ്മൂദ് സൂംറോ ആണ് മരിച്ചത്. സുക്കുറിലെ പള്ളിയിൽനിന്ന് പ്രഭാതനമസ്കാരം കഴിഞ്ഞു പോകുമ്പോഴാണ് അജ്ഞാതൻ വെടിയുതി൪ത്തത്. തീവ്രവാദി ആക്രമണത്തിൻെറ ഇരയാണ് ഖാലിദ് സൂംറോയെന്ന് പാ൪ട്ടി അധ്യക്ഷൻ മൗലാന ഫസ്ലു൪റഹ്മാൻ പറഞ്ഞു.  നേരത്തേ പാക് പാ൪ലമെൻറ് അംഗമായിരുന്ന ഖാലിദിൻെറ നിര്യാണത്തിൽ പ്രധാനമന്ത്രി നവാസ് ശരീഫ് അനുശോചനം രേഖപ്പെടുത്തി. ഖാലിദിൻെറ ഘാതകരെ പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ ആറു തവണ വധശ്രമത്തെ ഖാലിദ് അതിജീവിച്ചിട്ടുണ്ട്. ജംഇയ്യതുൽ ഉലമ തലവൻ മൗലാന ഫസ്ലു൪റഹ്മാൻ ഉൾപ്പെടെയുള്ള നേതാക്കൾക്കു നേരെ പലതവണ വധശ്രമം അരങ്ങേറിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.