ഡി.എല്‍.എഫ് 480 കോടി പിഴ അടക്കണം –സുപ്രീംകോടതി

ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡി.എൽ.എഫിൻെറ മേൽ ചുമത്തിയ പിഴയിൽ ബാക്കിയുള്ള 480 കോടി രൂപ ഉടൻ അടക്കണമെന്ന് സുപ്രീംകോടതി.
ഗുഡ്ഗാവിലെ മൂന്ന് പദ്ധതികളിൽ ഉപഭോക്താക്കളെ ആക൪ഷിക്കാൻ കോംപിറ്റേഷൻ കമീഷൻ ഓഫ് ഇന്ത്യയുടെ (സി.സി.ഐ) പദവി ദുരുപയോഗം ചെയ്തെന്നാരോപിച്ച് 2011 ആഗസ്റ്റിലാണ് ഡി.എൽ.എഫിൻെറമേൽ 630 കോടി രൂപ പിഴ ചുമത്തിയത്.
ഡി.എൽ.എഫ് അടക്കാൻ ബാക്കിയുള്ള 480 കോടി രൂപ അടക്കണമെന്ന് എച്ച്.എൽ. ദത്തു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഉത്തരവിട്ടത്.
ആവശ്യമെങ്കിൽ ജനുവരി 15 മുതൽ തവണകളായി 75 കോടിവെച്ച് നൽകാം.
പിഴ ചുമത്തിയതിനെതിരെ ഡി.എൽ.എഫ് നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
പിഴ ചുമത്തിയ തീരുമാനം കോംപറ്റീഷൻ അപലറ്റ് ട്രൈബ്യൂണൽ 2013ൽ ശരിവെച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.