സംസ്കൃതത്തെ മൂന്നാം ഭാഷയായി പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലും സി.ബി.എസ്.ഇ സ്കൂളുകളിലും മൂന്നാം ഭാഷയായി ജ൪മന് പകരം സംസ്കൃതം പരിഗണിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. രാജ്യത്ത് 1000 ത്തിനടുത്ത് സ്കൂളുകളിലാണ് ജ൪മൻ മൂന്നാം ഭാഷയായി പഠിപ്പിക്കുന്നത്.
കുട്ടികൾക്ക് വിനോദത്തിന്‍്റെ  ഭാഗമായി ജ൪മൻ പഠിക്കാവുന്നതാണ്. പ്രാഥമിക തലത്തിൽ തന്നെ അടിയന്തിരമായി സംസ്കൃതം പഠിപ്പിക്കണമെന്നും കേന്ദ്രസ൪ക്കാ൪ കോടതിയെ അറിയിച്ചു.

മൂന്നാം ഭാഷ പദവിയിൽ നിന്നും ജ൪മൻ മാറ്റി സംസ്കൃതമാക്കുന്ന സ൪ക്കാ൪ നടപടി രാജ്യത്തെ 70,000 ത്തോളം വിദ്യാ൪ഥികളെയാണ് ബാധിക്കുക. അധ്യയന വ൪ഷത്തിന്‍്റെ അവസാന പാദത്തിൽ നിലവിൽ വന്ന പരിഷ്കരണത്തിന്‍്റെ ഭാഗമായി മൂന്നാം ഭാഷയായി സംസ്കൃതം പഠിക്കേണ്ടിവരുന്നത് കുട്ടികളെ വലക്കും.  

നവംബ൪ 10 നാണ്  മൂന്നാം ഭാഷയായി ജ൪മ്മൻ പഠിപ്പിക്കുന്നത് മാറ്റി പകരം സംസ്കൃതം പഠിപ്പിക്കണമെന്ന് കേന്ദ്രീയ വിദ്യാലയ ബോ൪ഡ് ഉത്തരവിട്ടത്. ഹിന്ദി, ഇംഗ്ളീഷ്  എന്നിവയ്ക്ക് പുറമേ സംസ്കൃതമോ മറ്റേതെങ്കിലും ഇന്ത്യൻ ഭാഷയോ പഠിച്ചാൽ മതിയെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
2011 ലാണ് കേന്ദ്രീയ വിദ്യാലയങ്ങളിലും സി.ബി.എസ്.സി സ്കൂളുകളിലും ജ൪മൻ മൂന്നാം ഭാഷയായി അംഗീകരിച്ചുകൊണ്ടുള്ള ധാരണയിൽ ഒപ്പുവെച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.