തിരുവനന്തപുരം: വിഘടനവാദികളോട് പാകിസ്താൻ മൃദുസമീപനം സ്വീകരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഇന്ത്യ-പാക് നയതന്ത്രച൪ച്ചകൾ തുടരുന്നതിൽ അ൪ഥമില്ളെന്ന് കേന്ദ്രപ്രതിരോധ സഹമന്ത്രി റാവു ഇന്ദ്രജിത്ത് സിങ്. ഇന്ത്യൻ സേനയുടെ അംഗബലവും കാര്യക്ഷമതയും വ൪ധിപ്പിക്കുന്ന നടപടികളുമായി കേന്ദ്രസ൪ക്കാ൪ മുന്നോട്ടുപോകുമെന്നും അതിനായി സൈനിക് സ്കൂളുകളെ സേനയുടെ നട്ടെല്ലായി മാറ്റിയെടുക്കുമെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
സൈനികരുടെ ക്ഷേമത്തിന് മുന്തിയപരിഗണന നൽകും. വിരമിച്ച സേനാംഗങ്ങളുടെ താൽപര്യം മുൻനി൪ത്തി ഏ൪പ്പെടുത്തിയ വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയുമായി മുന്നോട്ടുപോകും. അംഗപരിമിതി നേരിടുന്ന ഇന്ത്യൻസേനക്ക് ആവശ്യമായ മികച്ച ഉദ്യോഗസ്ഥരെ സൈനിക് സ്കൂളുകളിൽനിന്ന് വാ൪ത്തെടുക്കും. അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതിയും സാമ്പത്തികപ്രതിസന്ധിയും കാരണം വീ൪പ്പുമുട്ടുന്ന സൈനിക് സ്കൂളുകൾക്ക് കേന്ദ്രസഹായം ലഭ്യമാക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സൈനിക് സ്കൂളുകളുടെ എണ്ണം 31 ആയി വ൪ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.