ജനിതകവിള പരീക്ഷണത്തിന് വിലക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്ത്  ജനിതകവിള പരീക്ഷണം വിലക്കിയിട്ടില്ളെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്ക൪. ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട  കസ്തൂരി രംഗൻ റിപ്പോ൪ട്ടിൻമേൽ തുട൪നടപടി സ്വീകരിച്ചുവരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമായ മുൻകരുതലോടെ ജനിതക വിള പരീക്ഷണം അനുവദിക്കാമെന്നാണ് സ൪ക്കാറിൻെറ നിലപാട്. ജനിതകവിളകൾ പരീക്ഷിക്കുന്നത് സുപ്രീംകോടതിയുടെ  വിലക്കും നിലവിലില്ല.

ജനിതകവിള പരീക്ഷണം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെ തുട൪ന്ന് ആറംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. വിദഗ്ധ സമിതിയിലെ അഞ്ചു പേ൪ ചേ൪ന്ന് ഒരു റിപ്പോ൪ട്ടും അവശേഷിക്കുന്ന ഒരാൾ മറ്റൊരു റിപ്പോ൪ട്ടും സമ൪പ്പിച്ചിട്ടുണ്ട്. സമിതിയുടെ മുൻകരുതൽ നി൪ദേശങ്ങളെല്ലാം പൂ൪ത്തിയാക്കിയശേഷം മാത്രമേ പരീക്ഷണം അനുവദിക്കാവൂ എന്നാണ് അഞ്ചംഗങ്ങളുടെ റിപ്പോ൪ട്ട്. നിലവിലെ മുൻകരുതൽ നി൪ദേശങ്ങൾ പര്യാപ്തമാണെന്നും അതനുസരിച്ച് പരീക്ഷണം അനുവദിക്കാമെന്നുമാണ് ആറാമത്തെയാളുടെ റിപ്പോ൪ട്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.