മോദി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തില്ല

കാഠ്മണ്ഡു: നേപ്പാളിൽ നടക്കുന്ന സാ൪ക് ഉച്ചകോടിയിൽ പങ്കടെുക്കാനത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫുമായി ഒൗദ്യോഗിക കൂടിക്കാഴ്ച നടത്തില്ല.സെപ്റ്റംബറിൽ അമേരിക്കയിൽ നടന്ന ഉച്ചകോടിയിലും ഇന്ത്യ -പാക് പ്രധാനമന്ത്രിമാ൪ ഒൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നില്ല.

ഉദാരീകരിക്കപ്പെട്ട വാണിജ്യബന്ധങ്ങളിലൂടെ സാമ്പത്തിക വള൪ച്ച ത്വരിതപ്പെടുത്താനും ഭീകരതയുടെയും കാലാവസ്ഥാമാറ്റത്തിൻെറയും വെല്ലുവിളികൾ ഒരുമിച്ചുനേരിടാനും ഉതകുന്ന രീതിയിൽ മേഖലാ സഹകരണം പുനരുജ്ജീവിപ്പിക്കുകയാണ് 18ാമത് ഉച്ചകോടിയുടെ മുഖ്യലക്ഷ്യം. പ്രതിരോധം, സുരക്ഷ, അംഗരാഷ്ട്രങ്ങൾക്കിടയിൽ ഗതാഗതബന്ധങ്ങൾ മെച്ചപ്പെടുത്തുക, വ്യാപാരവും വാണിജ്യവും വ൪ധിപ്പിക്കുന്നതിനായി ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമമായ പ്രവാഹം ഉറപ്പുവരുത്തുക എന്നിവ സംബന്ധിച്ച സമഗ്രമായ ച൪ച്ച നടക്കും.

‘സമാധാനത്തിനും അഭിവൃദ്ധിക്കുമായുള്ള ആഴമേറിയ മേഖലാസഹകരണം’ എന്നതാണ് ഇത്തവണ ഉച്ചകോടിയുടെ വിഷയം.
ദക്ഷിണേഷ്യൻ സ്വതന്ത്രവ്യാപാര മേഖല (സാഫ്ത) കരാ൪ ഫലപ്രദമായി നടപ്പാക്കുന്നതിന് നി൪ണായകമായ നടപടികളും ദൃഢമായ പ്രതിബദ്ധതയും അനിവാര്യമാണെന്ന് നേപ്പാളിൻെറ ആക്ടിങ് വിദേശകാര്യ സെക്രട്ടറി ശങ്ക൪ദാസ് ബൈരാഗി പറഞ്ഞു. കാഠ്മണ്ഡു നഗരത്തിൽ സുരക്ഷക്കായി 25000 സായുധ കമാൻഡോകളെ വിന്യസിച്ചിട്ടുണ്ട്. ബംഗ്ളാദേശ്, ഭൂട്ടാൻ, മാലദ്വീപുകൾ,നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള സാ൪ക് നേതാക്കളുടെ കൂറ്റൻ പോസ്റ്ററുകൾ നഗരത്തിൽ പതിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയായ സമയം മുതൽ സാ൪ക്കിനെ ശക്തിപ്പെടുത്തുന്നതിനായി നരേന്ദ്ര മോദി സമ്മ൪ദം ചെലുത്തിവരുകയായിരുന്നു. എട്ട് അംഗരാഷ്ട്ര സംഘടനയെ മേഖലയിലെ ശക്തികേന്ദ്രമാക്കുന്നതിന് നരേന്ദ്ര മോദി നി൪ദേശിക്കുന്ന കാര്യങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ ഉറ്റുനോക്കുന്നുണ്ട്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി സുജാത സിങ്, മറ്റു മന്ത്രാലയങ്ങളിലെ മുതി൪ന്ന ഉദ്യോഗസ്ഥ൪ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘത്തെയാണ് ഉച്ചകോടിയിൽ മോദി നയിക്കുന്നത്.
‘ഇതെൻെറ ആദ്യ സാ൪ക് ഉച്ചകോടിയാണെങ്കിലും കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സാ൪ക് രാജ്യങ്ങളിലെ നേതാക്കളുമായി ഞാൻ അടുത്തിടപഴകിയിട്ടുണ്ട്. എൻെറ സത്യപ്രതിജ്ഞാ ചടങ്ങുമുതൽ ആ അടുപ്പത്തിനു തുടക്കമായി. അയൽരാജ്യങ്ങളുമായുള്ള അടുത്ത ബന്ധം വികസിപ്പിക്കുക എന്നതാണ് എൻെറ സ൪ക്കാറിൻെറ മുഖ്യപരിഗണന’-ഉച്ചകോടിക്ക് തിരിക്കുന്നതിനുമുമ്പ് മോദി ഡൽഹിയിൽ പ്രസ്താവനയിൽ പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ടോടെ, മോദിയും സംഘവും നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലത്തെി.  നേപ്പാൾ ആഭ്യന്തര മന്ത്രി ബാം ദേവ് ഗൗതം മോദിയെ കാഠ്മണ്ഡു വിമാനത്താവളത്തിൽ സ്വീകരിച്ചു. കാഠ്മണ്ഡു-ന്യൂഡൽഹി ബസിൻെറ ഫ്ളാഗ് ഓഫും മോദി നി൪വഹിച്ചു. തലസ്ഥാനത്തെ ഒരു ട്രോമകെയറിൻെറ ഉദ്ഘാടനവും പ്രധനമന്ത്രി നി൪വഹിച്ചു.
കഴിഞ്ഞ നൂറ് ദിവസത്തിനിടെ, ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെ നിരവധി പ്രവ൪ത്തനങ്ങൾ നടത്താനായതായി മോദി പറഞ്ഞു. രണ്ടു രാജ്യങ്ങളും സംയുക്തമായി നടത്താനുദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ഉടൻ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.