വി.എസ്.ഡി.പി കിടപ്പുസമരം ഉദ്ഘാടനത്തിനു മുമ്പേ അവസാനിപ്പിച്ചു

കോട്ടയം: മുഖ്യമന്ത്രിയുടെ വീടിനുമുന്നിൽ വൈകുണ്ഠസ്വാമി ധ൪മപ്രചാരണ സഭ (വി.എസ്.ഡി.പി) പ്രഖ്യാപിച്ച കിടപ്പുസമരം ഉദ്ഘാടനത്തിനു മുമ്പേ അവസാനിപ്പിച്ചു. നാടാ൪ സമുദായത്തിന് നൽകിയ വാഗ്ദാനം ലംഘിച്ചെന്നാരോപിച്ച് പ്രഖ്യാപിച്ച സമരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനത്തെുട൪ന്നാണ് നാടകീയമായി അവസാനിപ്പിച്ചത്. ഗവ. ചീഫ് വിപ്പ് പി.സി. ജോ൪ജ് സമരം ഉദ്ഘാടനം ചെയ്യുന്നത് വിവാദമായിരുന്നു.  പുല൪ച്ചെ മുതൽ സമരം ആരംഭിച്ചെങ്കിലും ഉദ്ഘാടനത്തിന് അരമണിക്കൂ൪ മുമ്പ് വി.എസ്.ഡി.പി  ചെയ൪മാൻ വിഷ്ണുപുരം ചന്ദ്രശേഖരനുമായി മുഖ്യമന്ത്രി  ച൪ച്ച നടത്തുകയായിരുന്നു. ച൪ച്ച വിജയിച്ചതോടെ നേതാക്കൾ പി.സി. ജോ൪ജിനെ ഫോണിൽ ബന്ധപ്പെട്ട് സമരം അവസാനിപ്പിച്ചെന്നും വരേണ്ടതില്ളെന്നും അറിയിച്ചു.
മുഖ്യമന്ത്രി മുമ്പ് നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നതിന് ബുധനാഴ്ച തിരുവനന്തപുരത്ത് യോഗം വിളിക്കാമെന്ന് അറിയിച്ചതിൻെറ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചതെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നത്തെിയ വി.എസ്.ഡി.പി പ്രവ൪ത്തക൪ ഞായാറാഴ്ച പുല൪ച്ചെ അഞ്ചുമുതൽ കിടപ്പുസമരം ആരംഭിച്ചിരുന്നു.
രാവിലെ ആയതോടെ മുഖ്യമന്ത്രിയുടെ വീടിനുമുന്നിലെ റോഡ് മുഴുവൻ കിടപ്പുകാരെക്കൊണ്ട് നിറഞ്ഞു. ഈ ഭാഗത്തേക്കുള്ള വാഹനഗതാഗതവും തടസ്സപ്പെട്ടു. പി.സി. ജോ൪ജ് ഉദ്ഘാടനം ചെയ്യാനത്തെിയാൽ കോൺഗ്രസ് പ്രവ൪ത്തക൪ തടയാൻ തീരുമാനിക്കുകകൂടി  ചെയ്തതോടെ വൻ പൊലീസ് സന്നാഹം സ്ഥലത്തത്തെിയിരുന്നു.
 നാടാ൪ സമുദായത്തിന് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണം, സമുദായക്ഷേമത്തിന് രണ്ടുവ൪ഷം മുമ്പ് രൂപവത്കരിച്ച ജസ്റ്റിസ് ഹരിഹരൻ നായ൪ കമീഷൻെറ പ്രവ൪ത്തനത്തിന് ഓഫിസും ഫണ്ടും അനുവദിക്കുക, സമുദായാചാര്യൻ വൈകുണ്ഠസ്വാമിയുടെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിക്കുക, സംസ്ഥാനത്ത് ലഹരി നി൪മാ൪ജനം നടപ്പാക്കുക, ഭൂരഹിതരായ നാടാ൪ സമുദായ അംഗങ്ങൾക്ക് ഭൂമിയും വീടും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.