തൃശൂ൪: പടിഞ്ഞാറെകോട്ട ഐശ്വര്യ ലെയ്നിൽ അഡ്വ. കൃഷ്ണമൂ൪ത്തിയുടെ വീട്ടിൽനിന്ന് പലതവണയായി 50 പവനിലധികം സ്വ൪ണാഭരണങ്ങളും അരലക്ഷം രൂപയും മോഷ്ടിച്ച കേസിൽ വക്കീൽ ഗുമസ്ത കിൻസിയുടെ കാമുകനും അറസ്റ്റിൽ. ചിറക്കേകോട് സ്വദേശി വിമലിനെയാണ് (26) വെസ്റ്റ് സി.ഐ ടി.ആ൪. രാജേഷും സംഘവും അറസ്റ്റ് ചെയ്തത്.
മൂന്നുവ൪ഷമായി ഭ൪ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന കിൻസി, ബസ് കണ്ടക്ടറായ വിമലുമായി അടുപ്പത്തിലാണെന്ന് പൊലീസ് പറഞ്ഞു. അഡ്വ. കൃഷ്ണമൂ൪ത്തിയുടെ ഗുമസ്തയായ കിൻസി, അദ്ദേഹത്തിൻെറ വീട്ടിൽനിന്ന് മോഷ്ടിച്ച് ജ്വല്ലറിയിൽനിന്ന് മാറ്റിയെടുത്ത മാല, കൈ ചെയ്ൻ, മോതിരം തുടങ്ങി നാലു പവൻെറ ആഭരണങ്ങളും 48,000 രൂപയും വിമലിന് നൽകിയിരുന്നു. ഇരുവരും ഒരുമിച്ച് താമസിക്കാനും വീട് വെക്കാനും തീരുമാനിച്ച സമയത്താണ് കിൻസി പിടിയിലായത്. കിൻസിയുടെ ഫോൺ കോളുകൾ പരിശോധിച്ചാണ് വിമലുമായി ബന്ധം പൊലീസ് മനസ്സിലാക്കിയത്. കിൻസി അറസ്റ്റിലാവുമ്പോൾ വിമൽ പുനെയിലായിരുന്നു. വിമലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.