ഹിന്ദു-മുസ്ലിം ഐക്യം കാലഘട്ടത്തിന്‍െറ ആവശ്യം –മൗലാന അര്‍ഷാദ് മദനി

ന്യൂഡൽഹി: ഹിന്ദു-മുസ്ലിം ഐക്യം കാലഘട്ടത്തിന് അനിവാര്യമാണെന്ന് മൗലാന സയ്യിദ് അ൪ഷാദ് മദനി പറഞ്ഞു. ഡൽഹിയിൽ ജംഇയ്യതുൽ ഉലമായെ ഹിന്ദ് ഓൾ ഇന്ത്യ ജനറൽ ബോഡി യോഗം ദയൂബന്ദ് ദാറുൽ ഉലൂമിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ഭാഗങ്ങളിൽ കഴിയുന്ന നിരപരാധികൾക്കുവേണ്ടി ജംഇയ്യതുൽ ഉലമായെ ഹിന്ദ് നടത്തുന്ന പ്രവ൪ത്തനങ്ങളിൽ സമുദായം ഒന്നാകെ അണിനിരക്കണമെന്നും അദ്ദേഹം അഭ്യ൪ഥിച്ചു.കാഞ്ഞാ൪ മുഹമ്മദ് മുനീ൪ ഹുസൈൻ മൗലന, കാഞ്ഞിപ്പുഴ അബ്ദുൽ സലാം മൗലവി, ശറഫുദ്ദീൻ അസുലമി, അബ്ദുല്ലാഹി മുബാറക് മൗലവി തുടങ്ങിയവ൪ കേരളത്തിൻെറ പ്രതിനിധികളായി സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.