ബിസിനസുകാര്‍ക്കായി ഐ.ബി.എമ്മിന്‍െറ പുതിയ ഇ-മെയില്‍ സര്‍വീസ്

വാഷിങ്ടൺ: അമേരിക്കൻ ബഹുരാഷ്ട്ര സോഫ്റ്റ്വെയ൪, ഹാ൪ഡ്വെയ൪ കമ്പനിയായ ഐ.ബി.എം (ഇൻറ൪നാഷനൽ ബിസിനസ് മെഷീൻസ് കോ൪പറേഷൻ) ബിസിനസ് സംരംഭക൪ക്കായി ഇ-മെയിൽ ആപ്ളിക്കേഷനുമായി രംഗത്തത്തെി. ഐ.ബി.എം വേഴ്സ് എന്നറിയപ്പെടുന്ന പുതിയ ഇ-മെയിലിൽ സോഷ്യൽ മീഡിയ, ഫയൽ പങ്കിടൽ, ഉപഭോക്താക്കളുടെ സ്വഭാവവിശകലനം തുടങ്ങിയ സൗകര്യങ്ങളും ഏകോപിപ്പിക്കാൻ സംവിധാനമുണ്ടാവും. ഹാ൪ഡ്വെയ൪ മേഖലയിൽനിന്ന് ക്ളൗഡ് കമ്പ്യൂട്ടിങ്, ഡേറ്റാ അനലറ്റിക്സ് മേഖലകളിലേക്ക് ശ്രദ്ധ തിരിക്കുന്നതിൻെറ ഭാഗമായാണ് പുതിയ പദ്ധതി. ഉപഭോക്താക്കളുടെ പെരുമാറ്റം, ഇ-മെയിലുകളോടുളള പ്രതികരണം തുടങ്ങിയവ പഠിക്കാൻ സഹായിക്കുന്ന സൗകര്യം വേഴ്സിൻെറ പ്രത്യേകതയാണ്. ഇ-മെയിലുകളുടെ ഉള്ളടക്കം സോഷ്യൽ മീഡിയയിലേക്കും ബ്ളോഗുകളിലേക്കും പരിവ൪ത്തനംചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. സൗജന്യമായി ലഭിക്കുന്ന പ്രാരംഭമോഡലിന് പരിമിത മെയിൽബോക്സ് ശേഷിയും ഫയൽ ഷെയറിങ് ശേഷിയുമാണുണ്ടാവുക. ഇതിൻെറ കൂടുതൽ സൗകര്യങ്ങളുള്ള പണം കൊടുക്കേണ്ട പതിപ്പ് അടുത്ത ജനുവരിയിൽ വിപണിയിലത്തെും.  മൈക്രോസോഫ്റ്റ് ക്ളട്ട൪, ഗൂഗ്ൾ ഇൻബോക്സ് എന്നിവയാവും പ്രധാന എതിരാളികൾ. ഐ.ബി.എമ്മിൻെറ സംരംഭക മെയിലായ നോട്ട്സിന് 25000 ഓളം കമ്പനികൾ ഉപഭോക്താക്കളായുണ്ട്. ബിസിനസുകാ൪ക്കുള്ള സോഷ്യൽ പ്ളാറ്റ്ഫോമായ ഐ.ബി.എം കണക്ഷൻസിന് 50000ത്തിലധികം ഉപഭോക്താക്കളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.