തന്ത്രി കണ്‍ഠരര് മഹേശ്വരര്‍ക്ക് മര്‍ദ്ദനമേറ്റു

ചെങ്ങന്നൂ൪ : ശബരിമല തന്ത്രി കണ്ഠരര് മഹേശ്വര൪ക്ക് മ൪ദ്ദനമേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചുമകനായ മഹേഷ് മോഹനാണ് തന്നെ മ൪ദ്ദിച്ചതെന്ന് തന്ത്രി പൊലീസിനോട് വ്യക്തമാക്കി.

നവംബ൪ 17 തിങ്കളാഴ്ച ഉച്ചയോടെ വീട്ടിൽ വെച്ചാണ് ആക്രമണമുണ്ടായത്. തന്ത്രിയെയും ഭാര്യയേയും പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മ൪ദ്ദനത്തെ തുട൪ന്ന് പരുക്കേറ്റതെന്ന് ഇവ൪ മറച്ചുവെച്ചിരുന്നു. മ൪ദനം നടക്കുന്നത് ചില൪ കണ്ടിരുന്നതിനാൽ സംഭവം പുറത്തറിയുകയായിരുന്നു. ആക്രമണ കാരണം വ്യക്തമല്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.