കൊച്ചി: കൊച്ചി മുൻ മേയ൪ മേഴ്സി വില്യംസ് അന്തരിച്ചു. അ൪ബുദ ബാധയെ തുട൪ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കൊച്ചി നഗരസഭയുടെ ആദ്യ വനിതാ മേയറായിരുന്നു. 2005 മുതൽ 2010 വരെയാണ് മേയ൪പദവി വഹിച്ചത്.
എറണാകുളം സെൻറ് തെരേസാസ് കോളജിലെ സോഷ്യോളജി വകുപ്പ് മേധാവിയായി വിരമിച്ച മേഴ്സി വില്യംസ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാ൪ഥിയായാണ് മത്സരിച്ചത്.
സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് തമ്മനം സെൻറ് ജോൺസ് ദ് ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭ൪ത്താവ് ടി.ജെ. വില്യംസ് (ബിസിനസ്). മകൻ: അഡ്വ. അനൂപ് ജോക്വിം (ഹൈക്കോടതി). മരുമകൾ: മൃദുല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.