ഹൈദരാബാദില്‍ ഫാര്‍മ ഉടമക്കു നേരെ വെടിവെപ്പ്

ഹൈദരാബാദ്: ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ അഞ്ജാതൻ ഫാ൪മസ്യൂട്ടിക്കൽ കമ്പനി ഉടമക്കു നേരെ വെടിയുതി൪ത്തു. സംഭവത്തിൽ ആ൪ക്കും പരിക്കില്ല.

ഒറോബിന്ദോ ഫാ൪മ വൈസ് ചെയ൪മാൻ നിത്യാനന്ദ റെഡ്ഡിക്ക്് നേരെയാണ് വെടിവെപ്പുണ്ടായത്. കെ.ബി.ആ൪ പാ൪ക്കിലെ പ്രഭാത സവാരി കഴിഞ്ഞ് തൻറെ കാറിലേക്ക് കയറുന്ന അവസരത്തിലായിരുന്നു ആക്രമണം. റെഡ്ഡി തിരിച്ചു വെടിവെച്ചതായാണ് റിപ്പോ൪ട്ട്. അദ്ദേഹത്തിന്‍്റെ കാറിൽ നിന്നും ഒരു എ.കെ 47 തോക്ക് പൊലീസ് പിടിച്ചെടുത്തു.

റെഡ്ഡിക്കു നേരെ മൂന്നു പ്രാവശ്യം വെടിയുതി൪ത്ത അക്രമി ഓടി രക്ഷപ്പെട്ടു. സംഭവ സമയത്ത് പാ൪ക്കിൽ പ്രഭാത സവാരിക്കിറങ്ങിയ നിരവധി പേരുണ്ടായിരുന്നു. ആ൪ക്കും പരിക്കില്ല. പൊലീസ്് അക്രമിക്കായുള്ള തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.