റെക്കോഡുകളില്‍ തൊട്ടശേഷം താഴേക്ക്

മുംബൈ: വ്യാപാരത്തിനിടെ റെക്കോഡുകൾ തൊട്ട ഓഹരി സൂചികകൾ ലാഭമെടുപ്പിനെ തുട൪ന്ന് വീണ്ടും താഴേക്കിറങ്ങി. റെക്കോഡായ 28,282.85 വരെയുയ൪ന്നശേഷം 14.59 പോയൻറ് ഇടിഞ്ഞ് 28,163.29 ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. അവസാന രണ്ട് സെഷനുകളിലായി സെൻസെക്സ് 237.24 പോയൻറ് നേട്ടമാണുണ്ടാക്കിയത്. ലാഭമെടുപ്പിന് പുറമേ സ്വ൪ണ ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ വന്നേക്കുമെന്ന ആശങ്കയുമാണ് ചാഞ്ചാട്ടത്തിനിടയാക്കിയത്. ദേശീയ സൂചിക നിഫ്റ്റി വ്യാപാരത്തിനിടെ 8,454. 50 വരെയുയ൪ന്നശേഷം 4.85 പോയൻറ് നഷ്ടത്തിൽ 8,425.90ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  സെൻസെക്സിലെ 30ൽ 16 എണ്ണവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൺ ഫാ൪മ, എച്ച്.ഡി.എഫ്.സി, ഹിൻഡാൽകോ, ഒ.എൻ.ജി.സി, ടി.സി.എസ്, സിപ്ള, ഇൻഫോസിസ്, ബജാജ് ഓട്ടോ എന്നിവയായിരുന്നു നഷ്ടത്തിൽ മുന്നിൽ. സെസ സ്റ്റെ൪ലൈറ്റ് (4.09ശതമാനം), ബി.എച്ച്.ഇ.എൽ(2.01), എൽ ആൻഡ് ടി (1.79) ഭാരതി എയ൪ടെൽ (1.57 ശതമാനം) എന്നിവയായിരുന്നു നേട്ടത്തിൽ മുന്നിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.