വാഷിങ്ടൺ: ഇസ്ലാമിക് സ്റ്റേറ്റിനെതിരായ (ഐ.എസ്) പോരാട്ടത്തിനായി ഇറാഖിൽ കരസേനയെ പരീക്ഷിക്കുന്നത് പരിഗണിക്കുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ചക് ഹെഗൽ. നിലവിൽ, ഇറാഖിൽ പ്രവ൪ത്തിക്കുന്ന അമേരിക്കൻ സൈനിക൪ക്കു പുറമെ, ഇറാഖി സൈനികരെയും കു൪ദ് സൈനികരെയും പരിശീലിപ്പിക്കുന്നതിനും മറ്റുമായി കരസേനയെ അയക്കുന്നതിനെക്കുറിച്ച് പെൻറഗൺ കാര്യമായി ആലോചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈനികരെ അയക്കണമെന്ന വിദഗ്ധോപദേശമാണ് യു.എസ് സെൻട്രൽ കമാൻഡ൪ ജനറൽ ലോയിഡ് ഓസ്റ്റിൻ പെൻറഗണ് നൽകിയിട്ടുള്ളത്. നിലവിൽ അൻബാ൪ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ അമേരിക്കൻ സൈന്യം ഇറാഖി സൈനികരെ സഹായിക്കാനെന്ന പേരിൽ പ്രവ൪ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.