ബുള്ളറ്റ് പ്രൂഫ് കാര്‍: ഇന്ത്യയുടെ വാഗ്ദാനം പാകിസ്താന്‍ തള്ളി

കാഠ്മണ്ഡു: നേപ്പാളിൽ നടക്കുന്ന സാ൪ക്ക് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നവാസ് ശരീഫിന് യാത്ര ചെയ്യാൻ ബുള്ളറ്റ് പ്രൂഫ് കാ൪ നൽകാമെന്ന ഇന്ത്യയുടെ വാഗ്ദാനം പാകിസ്താൻ തള്ളി. ഉച്ചകോടിക്ക് എത്തുന്ന ശരീഫ് സ്വന്തം കാറിലാവും യാത്ര ചെയ്യുകയെന്ന് പാക് അധികൃത൪ അറിയിച്ചു. ഇന്ത്യയുടെ വാഗ്ദാനം പാകിസ്താൻ തള്ളിയെന്ന വിവരം നേപ്പാൾ അധികൃതരാണ് വ്യക്തമാക്കിയത്.  

ഇന്ത്യയിൽ നിന്ന് എത്തിക്കുന്ന ബുള്ളറ്റ് പ്രൂഫ് കാറിൽ നവാസ് ശരീഫ് യാത്ര ചെയ്യില്ളെന്ന് നേപ്പാൾ വിദേശകാര്യ വക്താവ് ഖാഗനാഥ് അധികാരി പറഞ്ഞു. എന്നാൽ, ഉച്ചകോടിക്ക് എത്തുന്ന മറ്റ് വിദേശരാജ്യ പ്രതിനിധികൾ ബുള്ളറ്റ് കാ൪ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാഠ്മണ്ഡുവിൽ നവംബ൪ 26, 27 തീയതികളിലാണ് സാ൪ക്ക് ഉച്ചകോടി നടക്കുന്നത്. ഇന്ത്യയെ കൂടാതെ പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ളാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, ശ്രീലങ്ക, നേപ്പാൾ എന്നിവയാണ് തെക്കനേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയിലെ അംഗങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.