ബാബാ രാംദേവിന് ഇസഡ് കാറ്റഗറി സുരക്ഷ

ന്യൂഡൽഹി: വിവാദ യോഗഗുരു ബാബാ രാംദേവിന് കേന്ദ്രസ൪ക്കാ൪ ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കുന്നു. ഇനി 30 മുതൽ 40 വരെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രാംദേവിന് അകമ്പടിയായിട്ടുണ്ടാവുക. രാംദേവ് പുറത്തുപോകുമ്പോൾ സുരക്ഷക്കായി അകമ്പടി വാഹനങ്ങളും ഉണ്ടാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻേറതാണ് തീരുമാനം.

സാധാരണ രാജ്യത്തെ വി.വി.ഐ.പികൾക്കാണ് ഇസഡ് കാറ്റഗറി സുരക്ഷ കേന്ദ്ര സ൪ക്കാ൪ അനുവദിക്കുന്നത്. ഉത്തരാഖണ്ഡിലാണ് രാംദേവിൻെറ പ്രധാന ആശ്രമം സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാംദേവ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ രംഗത്ത് സജീവമായി രംഗത്തുണ്ടായിരുന്നു. പ്രധാനമന്ത്രിയായതിനു ശേഷം മോദിയെ രാംദേവ് സന്ദ൪ശിക്കുകയും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ മോദി ട്വിറ്ററിലിടുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.