ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവ൪ക്കെതിരെ അതിക്രമം. പടിഞ്ഞാറൻ ഡൽഹിയിൽ അസം സ്വദേശിയായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി കൂട്ടമാനഭംഗത്തിനിരയാക്കി. മുഗ്ക ഏരിയയിലാണ് മുപ്പതുകാരിയായ യുവതിയെ നാലംഗ സംഘം പീഡിപ്പിച്ചത്. യുവതിയുടെ പരാതിയിൽ ഇവരെ പൊലീസ് അറസ്റ്റു ചെയ്തു. കുറ്റക്കാരെന്ന് കണ്ടെ ത്തിയ പ്രതികൾ തീഹാ൪ ജയിലിലാണ്.
നവംബ൪ എട്ടിനായിരുന്നു പീഡനം നടന്നത്. ഭ൪ത്താവ് മരിച്ച ശേഷം തനിയെ കഴിയുന്ന സ്ത്രീയെ ഇവ൪ പല തവണ ശല്യം ചെയ്തിരുന്നു. സംഭവം ദിവസം, യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം അവരെ അടിച്ചിട്ട ശേഷം മാനഭംഗം ചെയ്യുകയായിരുന്നു.
വീട്ടിൽ നിന്ന് നിലവിളി കേട്ട ഒരാൾ പൊലീസിനെ വിവരമറിക്കുകയായിരുന്നു. പൊലീസ് ഉടൻ സ്ഥലത്തത്തെുകയും അക്രമികളെ അറസ്റ്റു ചെയ്യുകയും ചെയ്തു. അബോധാവസ്ഥയിലായ യുവതിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.