കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് എം.പി ജയിലിൽ ആത്മഹത്യക്കു ശ്രമിച്ചു. കോൽക്കത്തയിലെ പ്രസിഡൻസി ജയിലിൽവെച്ച് ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്. ഘോഷിനെ ആശുപത്രിയിലേക്കു മാറ്റി.
കുനാൽ ഘോഷ് നേരത്തെയും ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ശാരദ ഗ്രൂപ്പിൻെറ മീഡിയ പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് കുനാൽ ഘോഷ് ആയിരുന്നു. തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ൪ഷമാണ് ഘോഷ് അറസ്റ്റിലായത്.
പശ്ചിമ ബംഗാളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ശാഖകളുള്ള ശാരദ ചിട്ടി ഗ്രൂപ്പ് നിക്ഷേപകരെ വഞ്ചിച്ചെന്നാണ് കേസ്. ലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം നിക്ഷേപകരിൽ നിന്ന് അനേകം കോടികളാണ് നിക്ഷേപമായി കമ്പനി സ്വീകരിച്ചിരുന്നത്. കമ്പനിയെ വിശ്വസിച്ച് നൽകിയ സമ്പാദ്യം നഷ്ടമായതോടെ ബംഗാളിലും അസമിലും ജനങ്ങൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. ചില നിക്ഷേപക൪ ജീവനൊടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.