ആലപ്പുഴ: നല്ലരീതിയിൽ നടത്തണമെന്ന് ആഗ്രഹിച്ചെങ്കിലും കുട്ടനാട് പാക്കേജ് യഥാസമയം നീട്ടിക്കിട്ടുന്നതിന് അപേക്ഷ സമ൪പ്പിക്കുന്നതിൽ സംസ്ഥാന സ൪ക്കാറിന് തെറ്റുപറ്റിയെന്ന് കൃഷിമന്ത്രി കെ.പി. മോഹനൻ. അസോസിയേഷൻ ഓഫ് അഗ്രികൾചറൽ ഓഫിസേഴ്സ് കേരള 37ാം സംസ്ഥാന സമ്മേളനത്തിൻെറ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം വീഴ്ച സമ്മതിച്ചത്.
കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതിയുടെ ഇടപെടലിൽ പ്രതീക്ഷയുണ്ട്. കേന്ദ്ര ഉദ്യോഗസ്ഥ൪ എതി൪ത്തപ്പോഴും കുട്ടനാട് പാക്കേജ് പ്രാവ൪ത്തികമാക്കാൻ വഴി കണ്ടത്തെൂ എന്ന് ഉമാഭാരതിതന്നെ നി൪ദേശിച്ചു. പിന്നീട് അവ൪ പദ്ധതിക്ക് ഫണ്ട് ഉറപ്പാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചെന്ന് മന്ത്രി വ്യക്തമാക്കി.
സാധാരണക്കാരായ ക൪ഷകരുടെ പ്രതീക്ഷയാണ് കൃഷി വകുപ്പ്. ഒരിക്കലും ഉദ്യോഗസ്ഥരും ജീവനക്കാരും അവരോട് മുഖംതിരിഞ്ഞ് നിൽക്കരുത്. 2016 ഡിസംബറോടെ കേരളത്തെ സമ്പൂ൪ണ ജൈവകൃഷി സംസ്ഥാനമാക്കി മാറ്റുന്ന യജ്ഞത്തിൽ പങ്കാളികളാകാൻ കൃഷി ഓഫിസ൪മാരെ മന്ത്രി ആഹ്വാനം ചെയ്തു.
കണ്ണൂ൪, തൃശൂ൪, കോട്ടയം മേഖലാ ഡയറക്ടറേറ്റുകൾ പ്രാവ൪ത്തികമാവുന്നതോടെ കൃഷി വകുപ്പിൻെറ പ്രവ൪ത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാകുമെന്ന് മന്ത്രി പ്രത്യാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.