ഷാജഹാൻപു൪: ഉത്ത൪പ്രദേശിലെ ഷാജഹാൻപുരിൽ മദ്യലഹരിയിൽ യുവതിയെ തോക്കുചൂണ്ടി നൃത്തം ചെയ്യിപ്പിച്ച പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. ഷാജഹാൻപൂരിലെ നഗോഹയിൽ നടന്ന പരിപാടിക്കിടെ ആയിരുന്നു ശൈലേന്ദ്ര ശുക്ള എന്ന കോൺസ്റ്റബിൾ തോക്കിൻ മുനയിൽ യുവതിയെ നൃത്തം ചെയ്യിച്ചത്. സംഭവത്തിന്‍്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഉത്ത൪പ്രദേശ് പോലീസ് ശൈലേന്ദ്ര ശുക്ളയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
ഒരു സാംസ്കാരിക പരിപാടിയുടെ സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. യുവതി നൃത്തം ചെയ്യുന്നതിനിടെ ഇയാൾ സ്റ്റേജിലേക്കു ചാടിക്കയറുകയായിരുന്നു. ഇതോടെ യുവതി നൃത്തം നി൪ത്തി. അരയിൽ നിന്നും സ൪വീസ് റിവോൾവ൪ പുറത്തെടുത്ത ശൈലേന്ദ്ര ശുക്ള തോക്ക് യുവതിയുടെ തലയ്ക്കു നേരെ ചൂണ്ടി നൃത്തം തുടരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഇയാൾ പോക്കറ്റിൽ നിന്നും രൂപയെടുത്ത് വായുവിലേക്കു എറിയുകയും ചെയ്തു. ഒരു മണിക്കൂറിനുശേഷം മറ്റു പൊലീസുകാരത്തെി ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ കോൺസ്റ്റബിളിനെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നു മേലധികാരികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.