ചലച്ചിത്രകാരന്‍ രവി ചോപ്ര അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനും നി൪മാതാവുമായ രവി ചോപ്ര (68) അന്തരിച്ചു. ശ്വാസകോശ സംബന്ധിയായ അസുഖത്തെ തുട൪ന്ന് മുംബൈ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. നി൪മാതാവും സംവിധായകനുമായ ബി.ആ൪. ചോപ്രയുടെ മകനും യാഷ് ചോപ്രയുടെ മരുമകനുമാണ്. ഭാര്യയും മൂന്നു മക്കളുമുണ്ട്.

1988^1990 കാലത്ത് ജനപ്രീതി നേടിയ മഹാഭാരത് സീരിയലിൻെറ സംവിധായകനാണ്. സമീ൪, ദ ബേണിങ് ട്രെയിൻ, മസ്ദൂ൪, ബാഗ്ബാൻ, ബാബുൽ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. വിഷ്ണു പുരാൺ, മാ ശക്തി തുടങ്ങിയ പുരാണ സീരിയലുകളും ഒരുക്കി.

അമിതാഭ് ബച്ചനും ഷാറൂഖ് ഖാനും മുഖ്യവേഷങ്ങളിൽ വന്ന ഭൂത്നാഥ്, ഭൂത്നാഥ് റിട്ടേൺസ് എന്നിവയാണ് പിതാവിൻെറ മരണശേഷം അദ്ദേഹം നി൪മിച്ച ചിത്രങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.