മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

മുംബൈ:  മഹാരാഷ്ട്രയിൽ ബി.ജെ.പി സ൪ക്കാ൪ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടു കൂടിയാണ് ഫട്നാവിസ് സ൪ക്കാ൪ എൻ.സി.പി പിന്തുണയോടെ ഭൂരിപക്ഷം തെളിയിച്ചത്.
ബി.ജെ.പിയുടെ തന്നെ ഹരിഭാവു ബാഗ്ഡെയെ  സ്പീക്കറായി തെരഞ്ഞെടുത്തു. സ്പീക്ക൪ സ്ഥാനത്തേക്കുള്ള ശിവസേനയുടെയും കോൺഗ്രസിൻറെയും സ്ഥാന൪ഥികളെ നേരത്തെ പിൻവലിച്ചതോടെ ഹരിഭാവു ബാഗ്ഡെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.  ഹരിഭാവു ബാഗ്ഡെയെ പിന്തുണയ്ക്കാൻ പാ൪ട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ തീരുമാനിച്ചതോടെയാണ് ശിവസേന സ്പീക്ക൪ സ്ഥാനാ൪ഥിയെ പിൻവലിച്ചത്. വിജയ് ഒൗട്ടിയായിരുന്നു ശിവസേനയുടെ സ്ഥാനാ൪ഥി.
വിശ്വാസവോട്ടിൽ ശിവസേന നിശബ്ദത പാലിച്ചു. രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേന പ്രതിപക്ഷത്തിരിക്കും. സേനയുടെ ഏക്നാഥ് ഷിൻഡെയാണ് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവ് പദവി വേണമെന്ന് നേരത്തെ ശിവസേന ആവശ്യപ്പെട്ടിരുന്നു.

ശബ്ദവോട്ടിനെതിരെ ശിവസേനയും കോൺഗ്രസും രംഗത്തെത്തി. വോട്ടെടുപ്പ് നടത്തണമെന്ന് ഇരുകക്ഷികളും സഭയിൽ ആവശ്യപ്പെട്ടു. ബഹളത്തെ തുട൪ന്ന് സഭ അല്പനേരത്തേക്ക് നി൪ത്തിവെച്ചു.
ശബ്ദവോട്ടിന് അനുമതി നൽകിയതിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ശബ്ദവോട്ട് അനുവദിച്ച സ്പീക്കറുടെ നടപടിയിൽ ഖേദിക്കുന്നതായി മുൻ മുഖ്യമന്ത്രി പൃഥിരാജ് ചവാൻ പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാൻ ബി.ജെ.പി ഒരിക്കൽ കൂടി വിശ്വാസവോട്ട് തേടണം. സ൪ക്കാറിന് ഭൂരിപക്ഷമുണ്ടോയെന്ന് ജനങ്ങൾക്ക് മുന്നിൽ തെളിയിക്കണമെന്നും പൃഥിരാജ് ചവാൻ കൂട്ടിച്ചേ൪ത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.