റാമല്ല: ബന്ധുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച യുവാവിനെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു.
മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ സൈന്യം അതിക്രമിച്ചുകയറിയതിനെ തുട൪ന്നുണ്ടായ സംഘ൪ഷങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഫലസ്തീനികളെ അറസ്റ്റു ചെയ്തിരുന്നു. വടക്കൻ ഇസ്രായേലിലെ ഫ൪ കാനയിൽ ശനിയാഴ്ച പുല൪ച്ചെ നടന്ന റെയ്ഡിൽ അറബ് വംശജനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് യുവാവിൻെറ വധത്തിൽ കലാശിച്ചത്. ബന്ധുവിനെ അറസ്റ്റു ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച യുവാവിനെ സൈന്യം വെടിവെച്ചുകൊല്ലുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.