കുറ്റിപ്പുറം: വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. വാഹനങ്ങളില്‍നിന്ന് ചരക്കിറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വ്യാപാരികളും സംയുക്ത തൊഴിലാളി സംഘടനകളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. വ്യാപാരികളെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ടൗണില്‍ നടത്തിയ പ്രകടനത്തിന് മറുപടിയായിട്ടാണ് സംയുക്ത തൊഴിലാളി യൂനിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ കുറ്റിപ്പുറം ടൗണില്‍ വെള്ളിയാഴ്ച പ്രകടനം നടത്തിയത്. ഇരുവിഭാഗവും തമ്മിലെ ചര്‍ച്ച അലസിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് പ്രകടനം നടന്നത്. മറ്റ് ടൗണുകളെപോലെ ചെറുവാഹനങ്ങളില്‍നിന്ന് ചരക്കിറക്കാന്‍ വ്യാപാരികള്‍ അനുവദിക്കുന്നില്ളെന്നാണ് തൊഴിലാളികളുടെ ആരോപണം. എല്ലാവിധ മൊത്തവ്യാപാരികളും ചരക്ക് കൈമാറുന്നത് ചെറുവാഹനങ്ങളിലാക്കിയാണ്. എന്നാല്‍, കോടതി ഉത്തരവുമായാണ് ചെറുകിട വാഹനങ്ങളിലത്തെി കമ്പനിയുടെ തൊഴിലാളികള്‍ ചരക്കിറക്കുന്നതെന്നാണ് വ്യാപാരികളുടെ വാദം. ഇരുകൂട്ടരും വാദങ്ങളുമായി മുന്നോട്ട് പോകുന്നതും കുറ്റിപ്പുറത്തെ തൊഴിലാളികളല്ലാത്തവര്‍ വാഹനങ്ങളില്‍നിന്ന് ചരക്കിറക്കുന്നത് തടയാനുള്ള തീരുമാനവും വാക്കേറ്റം സംഘട്ടനത്തിലേക്ക് നയിക്കുമെന്നാണ് ആശങ്ക. സംയുക്ത തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് പഞ്ചായത്ത് അംഗങ്ങളായ പരപ്പാര സിദ്ദീഖ്, കെ.ടി സിദ്ദീഖ്, അഹ്മ്മദ് കുട്ടി ചെമ്പിക്കല്‍, പി. കുഞ്ഞാലി, രാമദാസ്, പാറക്കല്‍ ബഷീര്‍, കെ.പി അസീസ്, വി.ടി അബ്ദുറഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.