താമരശ്ശേരി: ഭൗതിക സാഹചര്യങ്ങളും പഠനനിലവാരവും ഉയര്‍ത്തി താമരശ്ശേരി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കുമെന്ന് വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ. സ്കൂളില്‍ സ്ഥാപിച്ച സി.സി.ടി.വി സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി അടുത്ത സാമ്പത്തികവര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍നിന്ന് ഒരു കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേജ് നവീകരണപ്രവൃത്തിയുടെ ഉദ്ഘാടനം കൊടുവള്ളി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കാരാട്ട് അബ്ദുറസാഖ് നിര്‍വഹിച്ചു. ബ്ളോക് പഞ്ചായത്തില്‍നിന്ന് സ്കൂളിനു ചുറ്റുമതിലും ഗേറ്റും നിര്‍മിക്കാനാവശ്യമായ ഫണ്ട് വകയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്‍റ് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഹബീബ് തമ്പി, വാര്‍ഡ് അംഗം സുധാകൃഷ്ണന്‍, താമരശ്ശേരി എസ്.ഐ രാജേഷ്, കെ.സി. ബഷീര്‍, പി.എം. അബ്ദുല്‍ മജീദ്, താജുന്നിസ ഖാദര്‍, പി.ടി.സി. ഷാഹിദ്, കുടുക്കില്‍ ബാബു, ലത്തീഫ് തച്ചംപൊയില്‍, പ്രിന്‍സിപ്പല്‍മാരായ എന്‍.കെ. കാര്‍ത്യായനി, സി.ഐ. ശാലിനി എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ. സുഗതകുമാരി സ്വാഗതവും പി.ടി. മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു. പൂര്‍വവിദ്യാര്‍ഥി പി.ടി.സി. ഷാഹിദാണ് സ്കൂളിന് 40 സി.സി.ടി.വി കാമറകള്‍ സംഭാവന ചെയ്തത്. സ്റ്റേജ് നവീകരണത്തിനാവശ്യമായ ഫണ്ട് നല്‍കിയത് പൂര്‍വവിദ്യാര്‍ഥിയായ ലത്തീഫ് തച്ചംപൊയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.