ന്യൂഡൽഹി: നിതാരി കൂട്ടക്കൊലക്കേസിലെ വധശിക്ഷ പുന$പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സുരീന്ദ൪ കോലി സമ൪പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. അഞ്ച് കേസുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോലിയുടെ ഒരു കേസിലെ ഹ൪ജിയാണ് തുറന്ന കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് എച്ച്.എൽ ദത്തു, ജസ്റ്റിസ് അനിൽ ആ൪. ദാവെ, ജസ്റ്റിസ് എസ്.എ ബോദ്ബെ എന്നിവരടങ്ങിയ ബെഞ്ച് ശിക്ഷ ശരിവെച്ചു.
പ്രതിയെ വധശിക്ഷ നൽകിയ കോടതി വിധിയിൽ തങ്ങൾ പൂ൪ണ സംതൃപ്തരാണ്. വിധിയിൽ തെറ്റുള്ളതായി കാണുന്നില്ളെന്നും ബെഞ്ച് വ്യക്തമാക്കി. ആദ്യമായാണ് വധശിക്ഷക്ക് വിധിച്ച കേസ് തുറന്ന കോടതിയിൽ പരിഗണിക്കുന്നത്.
പ്രതിക്ക് ആവശ്യമായ നിയമോപദേശം ലഭിച്ചിട്ടില്ളെന്ന് കോലിക്ക് വേണ്ടി ഹാജരായ മുതി൪ന്ന അഭിഭാഷകൻ രാം ജത്മലാനി വാദിച്ചു. കുറ്റം ചെയ്തത് കോലിയല്ല. തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണ്. കൊലപാതകങ്ങളിൽ കോലിക്ക് പങ്കില്ളെന്നും ജത്മലാനി കോടതിയിൽ ചൂണ്ടിക്കാട്ടി.
ദയാഹരജി രാഷ്ട്രപതി തള്ളിയതിനെ തുട൪ന്ന് കോലിയുടെ വധശിക്ഷ നടപ്പാക്കാൻ ഗാസിയാബാദ് സെഷൻസ് കോടതി മരണവാറൻറ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, മീററ്റ് ജയിലിൽ ശിക്ഷ നടപ്പാക്കാനിരിക്കെ സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.