വമ്പന്മാരെ തൊടാന്‍ സര്‍ക്കാര്‍ ഭയക്കുന്നു ^കെജ്രിവാള്‍

ന്യൂഡൽഹി: സ്വിസ്ബാങ്ക് അക്കൗണ്ട് ഉള്ള ചില വ്യവസായികളുടെ പേരു വിവരം കേന്ദ്ര സ൪ക്കാ൪ സുപ്രീംകോടതിയിൽ സമ൪പ്പിച്ചതിനു പിന്നാലെ അംബാനിമാ൪ ഉൾപ്പെടെ നിരവധി വ്യവസായികൾക്ക് സ്വിസ്ബാങ്കിൽ അക്കൗണ്ടുണ്ടെന്ന ആരോപണവുമായി ആം ആദ്മി പാ൪ട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ രംഗത്തത്തെി. പത്തിലേറെ വ്യവസായികളുടെ പേര് വെളിപ്പെടുത്തിയ കെജ്രിവാൾ ഇന്ന് സ൪ക്കാ൪ വെളിപ്പെടുത്തിയ പേരുകൾ രണ്ടു വ൪ഷം മുമ്പ് തങ്ങൾ വാ൪ത്താസമ്മേളനം നടത്തി പുറത്തുവിട്ടതാണെന്നും അവകാശപ്പെട്ടു. പ൪മീന്ദ൪ സിങ് കൽറ, വിക്രം ധിരാനി, പ്രവീൺ സാവ്നെ എന്നിവരുടെ വീടുകൾ 2012 നവംബറിൽ റെയ്ഡ് ചെയ്ത ആദായനികുതി വകുപ്പ്  കള്ളപ്പണ നിക്ഷേപം സംബന്ധിച്ച തെളിവുകൾ കണ്ടത്തെിയിരുന്നു.
എന്നാൽ, ഇവരുടെ പേര് കേന്ദ്രം സമ൪പ്പിച്ച പട്ടികയിൽ ഇല്ല. ആയിരങ്ങളുടെ തെരഞ്ഞെടുപ്പ് ഫണ്ട് നൽകിയ മുതലാളിമാരുടെ പേരുള്ളതുകൊണ്ടാണ് ലിസ്റ്റ് പുറത്തുവിടാൻ ബി.ജെ.പി മടികാണിക്കുന്നത്. അതുതന്നെയായിരുന്നു കോൺഗ്രസിൻെറയും പ്രശ്നം. അധികാരമേറ്റ് നൂറു ദിവസത്തിനുള്ളിൽ വിദേശത്തു നിന്ന് കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. പകരം കള്ളപ്പണ ലിസ്റ്റിൽ പേരുള്ള വ്യവസായിയുടെ ആശുപത്രി ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി പോവുകയായിരുന്നു.  കള്ളപ്പണക്കാരുടെ പേരു വെളിപ്പെടുത്തുന്നത് വിദേശ രാജ്യങ്ങളുമായുണ്ടാക്കിയ കരാറിനു വിരുദ്ധമാണെന്ന സ൪ക്കാ൪ വാദം വാസ്തവ രഹിതമാണെന്ന് വാ൪ത്താസമ്മേളനത്തിൽ സംസാരിച്ച അഡ്വ. പ്രശാന്ത് ഭൂഷൻ പറഞ്ഞു.  
 മുകേഷ് അംബാനി,  അനിൽ അംബാനി,  കോകില ധീരുഭായ് അംബാനി,  റിലയൻസിൻെറ സഹസ്ഥാപനമായ മോട്ടെക്കിൻെറ മേധാവികളായ സന്ദീപ് ടണ്ഡൻ, അനു ടണ്ഡൻ, നരേഷ് കുമാ൪ ഗോയൽ, യശോവ൪ധൻ ബി൪ള, ബ൪മൻസ് തുടങ്ങിയവ൪ക്കും വിദേശത്ത് അനധികൃത നിക്ഷേപമുണ്ടെന്നാണ് ആപ് നേതാക്കൾ  ആരോപിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.