മുംബൈ: മഹാരാഷ്ട്രയിൽ പാ൪ട്ടിയുടെ നിയമസഭാ കക്ഷിയോഗത്തിനായി പുറപ്പെട്ട നിയുക്ത ബി.ജെ.പി എം.എൽ.എ പാതിവഴിയിൽ ഹൃദയാഘാതത്തെ തുട൪ന്ന് അന്തരിച്ചു. മറാത്ത്വാഡ മേഖലയിലെ മുഖേഡ് മണ്ഡലത്തിൽനിന്ന് ജയിച്ച ഗോവിന്ദ മുക്കാജി റാത്തോഡ് (64 ) ആണ് മരിച്ചത്. ചൊവ്വാഴ്ച മുംബൈയിൽ നടക്കുന്ന ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തിനായി ദേവഗിരി എക്സ്പ്രസ് ട്രെയിനിൽ യാത്രതിരിച്ചതായിരുന്നു അദ്ദേഹം. ഞായറാഴ്ച രാത്രി 10.30 ഓടെ ട്രെയിൻ ജൽനക്കടുത്ത് എത്തിയപ്പോഴാണ് ഹൃദയാഘാതമുണ്ടായത്. തുട൪ന്ന് മരണം സംഭവിച്ചു.
കോൺഗ്രസിൻെറ മണ്ഡലമായ മുഖേഡ് 73,291 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് ഗോവിന്ദ റാത്തോഡ് പിടിച്ചെടുത്തത്. സിറ്റിങ് എം.എൽ.എ ആയ കോൺഗ്രസ് നേതാവ് ഹനുമന്ത്റാവ് ബെത്മൊഗരേക്ക൪ പാട്ടീലിനെയാണ് റാത്തോഡ് തോൽപിച്ചത്്. ഇദ്ദേഹത്തിൻെറ മരണത്തോടെ ബി.ജെ.പിയുടെ അംഗബലം 121 ആയി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.