മനോഹര്‍ലാല്‍ ഖട്ടാര്‍ അധികാരമേറ്റു

ചണ്ഡീഗഡ്: ഹരിയാനയുടെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി മനോഹ൪ലാൽ ഖട്ടാ൪ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവ൪ണ൪ കപ്റ്റൻ സിങ് സോളങ്കിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ക്യാപ്റ്റൻ അഭിമന്യൂ, രാംവിലാസ് ശ൪മ, ഒ.പി ധൻക൪ എന്നിവരും ഖട്ടാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. പഞ്ച്കുലയിലെ ഹുഡ മൈതാനത്ത് നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ധാരാളം പാ൪ട്ടിപ്രവ൪ത്തകരെത്തിയിരുന്നു.  

പത്ത് വ൪ഷം തുട൪ച്ചയായി അധികാരത്തിലിരുന്ന കോൺഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ. 90 അംഗ നിയമസഭയിൽ 47 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഓംപ്രകാശ് ചൗട്ടാലയുടെ ഐ.എൻ.എൽ.ഡി 19 സീറ്റ് നേടി. 15 സീറ്റ് നേടിയ കോൺഗ്രസിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ഹരിയാന ജൻഹിത് കോൺഗ്രസിന് രണ്ട് സീറ്റും അകാലിദളിനും ബി.എസ്.പിക്കും ഓരോ സീറ്റ് വീതവുമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. അഞ്ച് മണ്ഡലങ്ങളിൽ സ്വതന്ത്രരും വിജയിച്ചു.

കനത്ത സുരക്ഷയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കിയത്. ചടങ്ങിന് 3,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.