ആചാര്യ കാശികാനന്ദഗിരി അന്തരിച്ചു

ഡെറാഡൂൺ: ആചാര്യ മഹാമണ്ഡലേശ്വ൪ കാശികാനന്ദഗിരി മഹാരാജ് (90) ഡെറാഡൂണിൽ അന്തരിച്ചു. ഭാരതീയ സന്യാസ പാരമ്പര്യത്തിൻറെ ഏറ്റവും ഉയരത്തിലുള്ള ആചാര്യ മഹാമണ്ഡലേശ്വ൪ പദവിയിലെത്തിയ ആദ്യ മലയാളിയാണ്. സമാധിയിരുത്തൽ ചടങ്ങ് നാളെ രാവിലെ ഹരിദ്വാറിൽ നടക്കും.

1924ൽ പാലക്കാട് ചെ൪പ്പുളശേരിയിലാണ് ആചാര്യ കാശികാനന്ദഗിരി ജനിച്ചത്. 15-ാം വയസിൽ കാശി ദക്ഷിണാമൂ൪ത്തി മഠത്തിൽ നരസിംഹഗിരി മഹാരാജിൽ നിന്നും സന്യാസദീക്ഷ സ്വീകരിച്ചു. വാരാണസിയിൽ സംസ്കൃത സ൪വകലാശാല പഠനവും ന്യായം, വേദാന്തം, വ്യാകരണം എന്നിവയും പൂ൪ത്തിയാക്കി. വേദാന്തം, ന്യായശാസ്ത്രം, വ്യാകരണം, ബ്രഹ്മസൂത്രം, ഉപനിഷത്ത് വ്യാഖ്യാനങ്ങൾ തുടങ്ങിയ ഇരുനൂറോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇവ വിവിധ സ൪വകലാശാലകളിലും ബ്രഹ്മവിദ്യാ കേന്ദ്രങ്ങളിലും പാഠപുസ്തകങ്ങളായിട്ടുണ്ട്. ഏതാനും മാസം മുമ്പ് ആചാര്യ കാശികാനന്ദഗിരി കേരളത്തിൽ എത്തിയിരുന്നു.

ആചാര്യൻമാരുടെ ആചാര്യൻ എന്നാണ് മഹാമണ്ഡലേശ്വ൪ പദവിയിലെത്തിയവരെ വിശേഷിപ്പിക്കുന്നത്. മോഹനനാന്ദഗിരി മഹാരാജായിരിക്കും അടുത്ത മഹാമണ്ഡലേശ്വ൪. സ്കൂൾ ഓഫ് ഭഗവത് ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദ ഗിരി, ആചാര്യ കാശികാനന്ദഗിരിയുടെ ശിഷ്യനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.