മനോഹർ ലാൽ ഖട്ടർ ഹരിയാന മുഖ്യമന്ത്രി

ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രിയായി  മനോഹർ ലാൽ ഖട്ടറിനെ തെരഞ്ഞെടുത്തു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുതി൪ന്ന നേതാവ് ദിനേഷ് ശ൪മ എന്നിവരുടെ സാന്നിധ്യത്തിൽ വിജയിച്ച 47 എം.എൽ.എമാർ   യോഗം ചേർന്നാണ്​ മനോഹർ ലാൽ ഖട്ടറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്​.
മുൻ പ്രചാരക്​ ആയ ഖട്ടറിനെയാണ്​ മുഖ്യമന്ത്രി സ്ഥാനത്തേക്ക്​ ആർ.എസ്​.എസ്​ പിന്തുച്ചത്​. ജാട്ട്​ സമുദായ അംഗമല്ലാത്ത ഒരാൾ ഇത്തവണ മുഖ്യമന്ത്രിയാകണമെന്ന യോഗത്തിലെ ധാരണയാണ്​ ഖട്ടറിന്​ അനുകൂലമായത്​.

മുഖ്യമന്ത്രിസ്ഥാനാ൪ഥിയെ പ്രഖ്യാപിക്കാതെയാണ്​ ബി.ജെ.പി  തെരഞ്ഞെടുപ്പിനെ നേരിട്ടത്​. മുഖ്യമന്ത്രി സ്ഥാനത്തേക്ക്​  ജാട്ട് സമുദായത്തിൽ നിന്നുള്ള നേതാവിനെ പരിഗണിക്കും എന്ന പരോക്ഷ സൂചന നൽകി ബി.ജെ.പി ഭൂരിപക്ഷ സമുദായത്തിൻെറ പിന്തുണ ഉറപ്പാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.