എസ്.പി. ഉദയകുമാര്‍ ആപ്പ് വിട്ടു

മധുരൈ: ആണവനിലയ വിരുദ്ധ സമരനായകൻ എസ്.പി. ഉദയകുമാ൪ ആം ആദ്മി പാ൪ട്ടി (എ.എ.പി) വിട്ടു. തെക്കൻ തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പാ൪ട്ടി ഹൈകമാൻഡ് ഗൗരവത്തിലെടുക്കുന്നില്ളെന്നാരോപിച്ചാണ് നടപടി.
കഴിഞ്ഞ മാ൪ച്ചിൽ പാ൪ട്ടിയിൽ ചേ൪ന്ന അദ്ദേഹം ലോക്സഭാ തെരഞ്ഞെുപ്പിൽ കന്യാകുമാരിയിൽനിന്ന് മത്സരിച്ചിരുന്നു. എന്നാൽ, കെട്ടിവെച്ച കാശുപോലും നഷ്ടപ്പെട്ടു. കൂടംകുളം ആണവവിരുദ്ധ സമരക്കാരും മേഖലയിലെ മുക്കുവരുമായി ച൪ച്ച നടത്തി അഭിപ്രായം തേടിയ ശേഷമാണ് പാ൪ട്ടിയിൽ ചേ൪ന്നതെന്ന് ഉദയകുമാ൪ പറഞ്ഞു.

സമരം മുന്നോട്ടുകൊണ്ടുപോവാൻ എ.എ.പിക്ക് കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. അത് തെറ്റായിരുന്നുവെന്ന തിരിച്ചറിവിലാണ് ഇപ്പോൾ പാ൪ട്ടി വിടുന്നത്. ഏതാനും ആഴ്ച മുമ്പ് ഡൽഹിയിലത്തെിയപ്പോൾ അരവിന്ദ് കെജ്രിവാളിനെ തീരുമാനം അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.