സിയാചിനില്‍ സൈനികന്‍െറ മൃതദേഹം 21 വര്‍ഷത്തിനുശേഷം കണ്ടെത്തി

ന്യൂഡൽഹി: 21 വ൪ഷം മുമ്പ് സിയാചിനിൽ കാണാതായ സൈനികൻെറ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു സംഘം സൈനിക൪ മൃതദേഹം കണ്ടെത്തിയത്.

1993ൽ മഞ്ഞുപരപ്പിലുള്ള വിടവിലേക്ക് വീണ് കാണാതായ ഹവിൽദാ൪ ടി. വി പാട്ടീലിൻെറ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതാകുമ്പോൾ 30 വയസായിരുന്നു പാട്ടീലിനുണ്ടായിരുന്നത്. താപനില പൂജ്യത്തിനും താഴെയായതിനാൽ മൃതദേഹം അഴുകിയിരുന്നില്ല. പോക്കറ്റിലുണ്ടായിരുന്ന മെഡിക്കൽ സ൪ട്ടിഫിക്കറ്റും വീട്ടിൽ നിന്നുള്ള കത്തും പരിശോധിച്ചാണ് ജവാനെ തിരിച്ചറിഞ്ഞത്. 1987ൽ ഇദ്ദേഹത്തിൻെറ സഹോദരനെയും സിയാചിനിൽ കാണാതായിരുന്നു. അന്നുണ്ടായ മഞ്ഞുവീഴ്ചയിൽ കാണാതായ ഇയാളുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഹെലികോപ്റ്ററിൽ നിന്ന് താഴേക്കിട്ടുകൊടുത്ത സാധനങ്ങൾ ശേഖരിക്കുമ്പോഴാണ് പാട്ടീൽ അപകടത്തിൽപ്പെട്ടത്. പാട്ടീലിനെ കൂടെയുള്ളവ൪ കൈപിടിച്ച് വലിക്കാൻ നോക്കിയിരുന്നു. എന്നാൽ കൈയുറ ഊരി അദ്ദേഹം മഞ്ഞുവിടവിലേക്ക് വീഴുകയായിരുന്നു.

1996ൽ സിയാചിനിൽ കാണാതായ ഹവിൽദാ൪ ഗയാ പ്രസാദിൻെറ മൃതദേഹം കഴിഞ്ഞ ആഗസ്റ്റിൽ കണ്ടെത്തിയിരുന്നു. വസ്ത്രത്തിലുള്ള രേഖകൾ കണ്ടാണ് ഇദ്ദേഹത്തേയും തിരിച്ചറിഞ്ഞത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് സിയാചിൻ. സമുദ്ര നിരപ്പിൽ നിന്ന് 5,700 മീറ്റ൪ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.