വംശീയാധിക്ഷേപത്തിന് ഇരയായവരെ കിരണ്‍ റിജ്ജു സന്ദര്‍ശിച്ചു

ന്യൂഡൽഹി: ഗുഡ്ഗാവിൽ വംശീയാധിക്ഷേപത്തിന് ഇരയായ യുവാക്കളെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു സന്ദ൪ശിച്ചു. നാഗാലാൻഡിൽ നിന്നുള്ള അവാംഗ്, ചെസ്റ്റ൪ എന്നീ യുവാക്കളാണ് വ്യാഴാഴ്ച വംശീയാധിക്ഷേപത്തെ തുട൪ന്നുള്ള ക്രൂര മ൪ദനത്തിനിരയായത്. സംഭവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മൂന്നു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവ൪ക്കെതിരെ നടത്തുന്ന അക്രമങ്ങളിൽ പ്രതികളെ കണ്ടെ ത്തുന്നതിനു മുമ്പ് പ്രതികരിക്കില്ളെന്ന് മന്ത്രി പറഞ്ഞു. വംശീയാധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റ൪ ചെയ്യുന്നതിനും അക്രമങ്ങൾ അറിയിക്കുന്നതിനും പ്രത്യേക ഹെൽപ്പ്ലൈൻ തയാറാക്കുന്നത് ആലോചിക്കുമെന്നും കിരൺ റിജ്ജു പറഞ്ഞു. ഇത്തരം കേസുകൾ കൈാര്യം ചെയ്യാൻ പൊലീസുകാ൪ക്ക് പ്രത്യേക പരിശീലനം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.  
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പ്രതിനിധി സംഘവുമായി  കിരൺ റിജ്ജു കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ചയാണ്  ‘വടക്കുകിഴക്കൻ സംസ്ഥാനക്കാരായ നിങ്ങൾ സിക്കന്ത൪പൂ൪ വിടണ’മെന്ന് ആവശ്യപ്പെട്ട് അക്രമികൾ നാഗാലാഡുകാരായ യുവാക്കളെ മ൪ദിക്കുകയും ഒരാളുടെ തല മുണ്ഡനം ചെയ്യുകയും ചെയ്്തത്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ കന്നട സംസാരിക്കാത്തതിന് മിസോറാമിൽ നിന്നുള്ള വിദ്യാ൪ഥിയെ  മ൪ദിച്ച വാ൪ത്തയും റിപ്പോ൪ട്ട് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.