ന്യൂഡൽഹി: ഭീകരസംഘടനകളായ അൽഖാഇദയും ഇസ്ലാമിക് സ്റ്റേറ്റും (ഐ.എസ്) ഇന്ത്യൻ നഗരങ്ങളിൽ സംയുക്ത ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ദേശീയ സുരക്ഷാ ഗാ൪ഡ് (എൻ.എസ്.ജി) ഡയറക്ട൪ ജനറൽ ജെ.എൻ. ചൗധരി മുന്നറിയിപ്പ് നൽകി. ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യമുണ്ടെന്ന് അൽഖാഇദ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഐ.എസിന് പുറമെ ലശ്കറെ ത്വയ്യിബ, ഇന്ത്യൻ മുജാഹിദീൻ തുടങ്ങിയ സംഘടനകളും അവ൪ക്കൊപ്പം ചേ൪ന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ശ്രീനഗറിൽ ഈയിടെ ഐ.എസ് പതാക ഉയ൪ത്തിയ സംഭവത്തിൽ കശ്മീ൪ മേഖലയിലെ സൈന്യവും ഉത്കണ്ഠ രേഖപ്പെടുത്തി. യുവാക്കളെ സംഘടനയിലേക്ക് ആക൪ഷിക്കാൻ ഐ.എസിന് ശേഷിയുണ്ടെന്നത് ആശങ്കയുളവാക്കുന്നതാണെന്ന് മേഖലയിലെ മുതി൪ന്ന സൈനിക കമാൻഡ൪ ലഫ്. ജനറൽ സുബ്രത ഷാ പറഞ്ഞു. എന്നാൽ, കശ്മീരിൽ ഐ.എസിൻെറ സാന്നിധ്യമില്ളെന്ന് സംസ്ഥാന മുഖ്യമന്ത്രി ഉമ൪ അബ്ദുല്ല നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.