ന്യൂഡൽഹി: നോയിഡയിൽ സ്കൂൾ കെട്ടിടത്തിൻറെ ചുമ൪ തക൪ന്നു വീണ് വിദ്യാ൪ഥി മരിച്ചു. 25 പേ൪ക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരെ നോയിഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നോയിഡ സെക്ട൪ 49 ലെ രാം ചന്ദ്ര ജൂനിയ൪ ഹൈസ്കൂളിലെ നി൪മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൻറെ ചുമരാണ് ഇടിഞ്ഞു വീണത്. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.