ന്യൂഡൽഹി: അതി൪ത്തി സംഘ൪ഷത്തിനിടയിൽ പാകിസ്താനെതിരെ കനത്ത ആക്രമണം നൽകാൻ സൈന്യത്തിന് നി൪ദേശം നൽകിയതിൽ സുരക്ഷാകാര്യ മന്ത്രിസഭാ സമിതിക്ക് പങ്കില്ലായിരുന്നെന്ന് വിമ൪ശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ച൪ച്ച ചെയ്താണ് തിരിച്ചടി നൽകാൻ തീരുമാനിച്ചത്. സാധാരണഗതിയിൽ സൈന്യത്തെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി സമ്മേളിക്കണം.
പ്രതിരോധ, ധന, വിദേശകാര്യ, ആഭ്യന്തര മന്ത്രിമാ൪, മൂന്ന് സേനാധിപന്മാ൪ എന്നിവ൪ ഉൾപ്പെട്ടതാണ് സുരക്ഷാകാര്യ മന്ത്രിസഭാ സമിതി. പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലി ചികിത്സയിലായിരുന്നു. ബി.എസ്.എഫ് ആണ് പ്രത്യാക്രമണം നടത്തിയതെങ്കിലും, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും കാര്യമായ പങ്കുണ്ടായിരുന്നില്ല.
അതി൪ത്തിയിൽ പാകിസ്താനെതിരെ ഇന്ത്യ എന്തുചെയ്യാൻ പോകുന്നുവെന്ന കാര്യത്തിൽ സുരക്ഷാകാര്യ സമിതിയിലെ അംഗങ്ങൾക്ക് ധാരണയുണ്ടായിരുന്നില്ല. പിന്നീട് കാര്യങ്ങൾ അവരെ അറിയിക്കുകയായിരുന്നു. അജിത് ദോവലാണ് ബി.എസ്.എഫിനെ നിയന്ത്രിക്കുന്ന ആഭ്യന്തര സെക്രട്ടറി അനിൽ ഗോസ്വാമിയെ തീരുമാനം അറിയിച്ചത്. തീരുമാനമെടുക്കുന്ന പ്രക്രിയയിൽ സ൪ക്കാറിൽ വന്ന മാറ്റമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.