ന്യൂഡൽഹി: സി.ബി.ഐ ഡയറക്ട൪ രഞ്ജിത്ത് സിൻഹക്കെതിരായ ആരോപണത്തിന് തെളിവായി സമ൪പ്പിച്ച ഡയറിയുടെ ഉറവിടം വെളിപ്പെടുത്താൻ അഡ്വ. പ്രശാന്ത് ഭൂഷണിനെ നി൪ബന്ധിക്കേണ്ടതില്ളെന്ന് 2ജി കേസിലെ പബ്ളിക് പ്രോസിക്യൂട്ട൪ ആനന്ദ് ഗ്രോവ൪.
ഇതുസംബന്ധിച്ച റിപ്പോ൪ട്ട് പ്രോസിക്യൂട്ട൪ കോടതിയിൽ നൽകി. ഡയറിയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് നേരത്തേ സുപ്രീംകോടതി പ്രശാന്ത് ഭൂഷണിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിവരം നൽകിയ ആളുടെ ജീവന് ഭീഷണിയാകുമെന്നതിനാൽ ഉറവിടം നൽകാൻ സാധ്യമല്ളെന്ന മറുപടിയാണ് പ്രശാന്ത് ഭൂഷൺ നൽകിയത്. തെളിവുകളുടെ ഉറവിടം വെളിപ്പെടുത്താൻ നി൪ബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്നും ഭൂഷൺ വാദിച്ചു. ഇതേതുട൪ന്ന് ഉത്തരവ് പിൻവലിക്കുന്നത് പരിശോധിക്കാമെന്ന് നേരത്തേ സുപ്രീംകോടതി സൂചിപ്പിക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലണ് ഡയറിയുടെ ഉറവിടം വെളിപ്പെടുത്താൻ പ്രശാന്ത് ഭൂഷണിനെ നി൪ബന്ധിക്കേണ്ടതില്ളെന്ന നിലപാട് പ്രോസിക്യൂട്ട൪ അറിയിച്ചത്. സി.ബി.ഐ ഡയറക്ട൪ രഞ്ജിത്ത് സിൻഹയുടെ ഒൗദ്യോഗിക വസതിയിൽ വന്നുപോയവരുടെ പേരുവിവരങ്ങൾ എഴുതിവെച്ച ഡയറിയുടെ പക൪പ്പാണ് പ്രശാന്ത് ഭൂഷൺ കോടതിയിൽ ഹാജരാക്കിയത്. 2ജി കേസിലെ പ്രതികളുടെ അഭിഭാഷകരും മറ്റും സി.ബി.ഐ ഡയറക്ടറെ വീട്ടിൽവന്നു കണ്ടതിൻെറ വിവരങ്ങളാണ് ഡയറിയിലുള്ളത്. 2ജി കേസ് സി.ബി.ഐ അന്വേഷണം പുരോഗമിക്കവെ, കേസിലെ പ്രതികളുടെ അഭിഭാഷകരും മറ്റുമായി ഒൗദ്യോഗിക വസതിയിൽ നിരവധി തവണ കൂടിക്കാഴ്ച നടത്തിയത് സംശയാസ്പദമാണെന്നാണ് പ്രശാന്ത് ഭൂഷൺ ഉന്നയിക്കുന്ന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.