കോപ്ടര്‍ ഇടപാടിലെ പണം കൈമാറ്റം: സി.ബി.ഐ വിശദാംശം തേടി

ന്യൂഡൽഹി: 3600 കോടി രൂപയുടെ വിവാദമായ അഗസ്റ്റ വെസ്റ്റ്ലാൻഡ് വി.വി.ഐ.പി ഹെലികോപ്ട൪ ഇടപാടിൽ വ്യക്തികൾക്കും സ്ഥാപനത്തിനും കൈമാറിയ പണം സംബന്ധിച്ച വിശദാംശങ്ങൾ സി.ബി.ഐ വിവിധ രാജ്യങ്ങളിൽനിന്ന് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് സ്ഥാപനമായ അഗസ്റ്റ വെസ്റ്റ്ലാൻഡിന് ഹെലികോപ്ട൪ ഇടപാടിൻെറ കരാ൪ ലഭിക്കുന്നതിനായി 2007നും 2010നും ഇടയിൽ ഇന്ത്യൻ സ്ഥാപനത്തിന് 21.66 ലക്ഷം രൂപയും മൂന്ന് ഇന്ത്യൻ ഇടനിലക്കാ൪ക്ക് 1.26 ലക്ഷം വീതവും കൈമാറിയതിൻെറ വിശദാംശങ്ങൾ പെട്ടെന്ന് ലഭ്യമാക്കുന്നതിന് യു.കെ, ഇറ്റലി, ടുണീഷ്യ, മൗറീഷ്യസ് എന്നീ രാജ്യങ്ങളുടെ സഹകരണമാണ് സി.ബി.ഐ തേടിയത്. അഗസ്റ്റ വെസ്റ്റ്ലാൻഡിൻെറ താൽപര്യപത്രം പറക്കൽശേഷിയുടെ കുറവ് ചൂണ്ടിക്കാട്ടി 2004 ഏപ്രിലിൽ വായുസേന തള്ളിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.